പൊടിരൂപത്തിലുള്ള പൂപ്പല്‍

 • ലക്ഷണങ്ങൾ

 • പ്രേരിപ്പിക്കുക

 • ജൈവ നിയന്ത്രണം

 • രാസ നിയന്ത്രണം

 • പ്രതിരോധ നടപടികൾ

പൊടിരൂപത്തിലുള്ള പൂപ്പല്‍

Erysiphaceae

കുമിൾ


ചുരുക്കത്തിൽ

 • തട്ടിക്കളഞ്ഞാല്‍ പോകുന്നവിധം ഇലകളില്‍ കാണപ്പെടുന്ന പൊടി പോലെയുള്ള ആവരണം.

ആതിഥേയർ:

ആപ്പിൾ

പിയർ

റാസ്ബെറി

ബീൻ

വഴുതന

ചെറി

ആപ്രിക്കോട്ട്

പ്ലം

പീച്ച്

പയർ

വെള്ളരിക്ക

മത്തങ്ങ

മാരോച്ചെടി

തക്കാളി

ലെറ്റ്യൂസ്

ഉരുളക്കിഴങ്ങ്

ഉഴുന്ന് & ചെറു പയർ

തുവര പരിപ്പ്

കടല & പരിപ്പ്

പരുത്തി

മറ്റുള്ളവ

ചോളം

നാരങ്ങ

തണ്ണിമത്തന്‍

മസൂർ പയർ

അലങ്കാര സസ്യങ്ങള്‍

ലക്ഷണങ്ങൾ

തുടക്കത്തില്‍ മഞ്ഞ നിറമുള്ള പുള്ളികള്‍ ഇലകളുടെ മേല്‍ഭാഗത്ത് പ്രത്യക്ഷപ്പെടും. പിന്നീടുള്ള രോഗത്തിന്‍റെ ഘട്ടങ്ങളില്‍ ആദ്യം വെള്ള നിറത്തിലും, പിന്നീട് ചാര നിറത്തിലുമാകുന്ന ഇലകളെയും തണ്ടുകളെയും പഴങ്ങളെയും ആവരണം ചെയ്യുന്ന പൊടി രൂപപ്പെടും. കുമിള്‍ ചെടിയുടെ പോഷണങ്ങള്‍ വലിച്ചെടുക്കും ഇലയ്ക്ക് മുകളിലെ ചാരം പോലുള്ള ആവരണം പ്രകാശസംശ്ലേഷണം തടയുന്നതിന്റെ ഫലമായി ചെടിയുടെ വളര്‍ച്ച മുരടിക്കും. രോഗം പടരവേ ബാധിച്ച ഭാഗങ്ങള്‍ ചുരുങ്ങി, ഇലകള്‍ പൊഴിഞ്ഞു ചെടികള്‍ ഒടുവില്‍ നശിക്കും. ഡൗനി പൂപ്പലുമായി താരതമ്യം ചെയ്യുമ്പോള്‍ പൊടിരൂപത്തിലുള്ള പൂപ്പല്‍ നിയന്ത്രണ വിധേയമാണ്.

പ്രേരിപ്പിക്കുക

കുമിള്‍ ബീജങ്ങള്‍ ശൈത്യകാലത്ത് കൂമ്പിലകളിലും ചെടിയുടെ മറ്റു അവശിഷ്ടങ്ങളിലും കഴിച്ചുകൂട്ടും. കാറ്റും, വെള്ളവും, പ്രാണികളും ബീജങ്ങളെ മറ്റു ചെടികളിലേക്ക് പടര്‍ത്തും. കുമിള്‍ ആണെങ്കിലും പൊടിരൂപത്തിലുള്ള പൂപ്പല്‍ വരണ്ട കാലാവസ്ഥയിലും വളരും. 10-12°C താപനിലകള്‍ അതിജീവിക്കുമെങ്കിലും 30°C ആണ് ഏറ്റവും അനുകൂലം. ഡൗനി പൂപ്പലുമായി താരതമ്യം ചെയ്യുമ്പോള്‍ പൊടിരൂപത്തിലുള്ള പൂപ്പല്‍ ചെറിയ മഴയിലും രാവിലെ പതിവായുള്ള മഞ്ഞിലും പടരുന്നത് വര്‍ദ്ധിക്കും.

ജൈവ നിയന്ത്രണം

പൂന്തോട്ടങ്ങള്‍ക്ക് പാല്‍-വെള്ളം ലായനി ഒരു പ്രകൃതിദത്ത കുമിള്‍ നാശിനിയായി ഫലപ്രദമാണെന്ന് കാണുന്നു. രണ്ടു ദിവസം ഇടവിട്ട് ഈ ലായനി ഇലകളില്‍ പ്രയോഗിക്കുക. വീട്ടില്‍ തയ്യാറാക്കാവുന്ന ഈ പരിഹാരമാര്‍ഗ്ഗം വെള്ളരി ഇനങ്ങള്‍ (വെള്ളരി, സുക്കിനി, മത്തങ്ങ) , ബെറികള്‍ എന്നിവയ്ക്ക് ഏറെ ഫലപ്രദമാണ്. പൊടിരൂപത്തിലുള്ള പൂപ്പലിന്‍റെ ഇനങ്ങള്‍ ആതിഥേയ സസ്യത്തെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും, ഈ ലായനി എല്ലാത്തരത്തിനും ഫലപ്രദമായിരിക്കുകയുമില്ല. ഒരു പുരോഗതിയും കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ വെളുത്തുള്ളി അല്ലെങ്കില്‍ സോഡിയം ബൈകാര്‍ബണേറ്റ് ലായനികള്‍ പരീക്ഷിക്കുക. വാണിജ്യപരമായ ജൈവ ചികിത്സകളും ലഭ്യമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. നിരവധി വിളകളെ ബാധിക്കുന്ന രോഗമായതിനാല്‍ പൊടിരൂപത്തിലുള്ള പൂപ്പല്‍ബാധയ്ക്ക് ഒരു പ്രത്യേക രാസപ്രയോഗം ശുപാര്‍ശ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. നനവുള്ള സള്‍ഫര്‍( 3 ഗ്രാം/ലി.), ഹെക്സ കൊനസോള്‍, ട്രൈഫ്ലൂമിസോള്‍, മൈക്ലോബൂട്ടാനില്‍ (ഇവയെല്ലാം 2 മി.ലി./ലി.) എന്നിവ അടിസ്ഥാനമായ കുമിള്‍നാശിനികള്‍ ചില വിളകളില്‍ ഫംഗസിന്‍റെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതായി കണ്ടു വരുന്നു.

പ്രതിരോധ നടപടികൾ

 • പ്രതിരോധശേഷിയുള്ളതോ സഹനശക്തിയുള്ളതോ ആയ ഇനങ്ങള്‍ ഉപയോഗിക്കുക.
 • നല്ല വായുസഞ്ചാരം ഉറപ്പുവരുത്താന്‍ വിളകള്‍ നടുമ്പോള്‍ തമ്മില്‍ ആവശ്യത്തിനു അകലം പാലിക്കുക.
 • രോഗ ബാധയോ കീടമോ ബാധിച്ചത് കണ്ടെത്താന്‍ പതിവായി കൃഷിയിടം നിരീക്ഷിക്കുക.
 • ആദ്യത്തെ പുള്ളികള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ രോഗം ബാധിച്ച ഇലകള്‍ നീക്കം ചെയ്യുക.
 • രോഗം ബാധിച്ച ചെടികള്‍ സ്പര്‍ശിച്ച ശേഷം ആരോഗ്യമുള്ള ചെടികളില്‍ സ്പര്‍ശിക്കരുത്.
 • മണ്ണില്‍ നിന്ന് ഇലകളിലേക്ക് ബീജങ്ങള്‍ പകരാതിരിക്കാന്‍ കട്ടി കൂടിയ പുത നല്‍കാം.
 • ചില സന്ദര്‍ഭങ്ങളില്‍ വശംവദമാകാത്ത ഇനം വിളകള്‍ മാറ്റി പരീക്ഷിക്കുന്നത് സഹായകരമാകും.
 • ഒരു സമീകൃത പോഷണം ഉറപ്പുവരുത്തുന്ന വളപ്രയോഗം നടത്തുക.
 • തീവ്രമായ താപനില വ്യതിയാനങ്ങള്‍ ഒഴിവാക്കുക.
 • വിളവെടുപ്പിനു ശേഷം മണ്ണ് നന്നായി ഉഴുതു മറിച്ചു ചെടിയുടെ അവശിഷ്ടങ്ങള്‍ മണ്ണില്‍ ആഴത്തില്‍ കുഴിച്ചു മൂടണം.
 • വിളവെടുപ്പിനു ശേഷം ചെടിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക.