തക്കാളിയിലെ വൈകിയ ഉണക്കം

  • ലക്ഷണങ്ങൾ

  • പ്രേരിപ്പിക്കുക

  • ജൈവ നിയന്ത്രണം

  • രാസ നിയന്ത്രണം

  • പ്രതിരോധ നടപടികൾ

തക്കാളിയിലെ വൈകിയ ഉണക്കം

Phytophthora infestans

കുമിൾ


ചുരുക്കത്തിൽ

  • ഇലകളുടെ അരികുകളില്‍ നിന്നു തവിട്ടു പുള്ളികള്‍ വളരുന്നു.
  • ഇലകളുടെ അടിഭാഗത്ത്‌ വെളുത്ത ആവരണം.
  • ഫലങ്ങളില്‍ ചാര നിറമുള്ളതോ തവിട്ടു നിറമായതോ ആയ ചുക്കിച്ചുളിഞ്ഞ കറകള്‍.
  • ഫലങ്ങളുടെ കാമ്പ് ഉറപ്പുള്ളതായി ദ്രവിക്കുന്നു.

ആതിഥേയർ:

തക്കാളി

ലക്ഷണങ്ങൾ

തവിട്ടു കലര്‍ന്ന പച്ച പുള്ളികള്‍ ഇലകളുടെ അരികുകളിലും മുകളിലും പ്രത്യക്ഷപ്പെടുന്നു. പിന്നീട് ഇലകളുടെ ഭൂരിഭാഗവും പൂര്‍ണ്ണമായും തവിട്ടു നിറമാകുന്നു. നനഞ്ഞ കാലാവസ്ഥയില്‍, ഇലകളുടെ താഴ്ഭാഗത്തെ വടുക്കളില്‍ നരച്ചതോ വെളുത്തതോ ആയ പഴകിയതു പോലെയുള്ള വളര്‍ച്ച കാണാം. ഇത് മൂലം ആരോഗ്യമുള്ളവയെ നശിച്ച ഇലകളില്‍ നിന്ന് അനായാസം വേര്‍തിരിച്ചറിയാന്‍ കഴിയും. രോഗം വളരവേ, ഇലകള്‍ തവിട്ടു നിറമായി ചുരുണ്ട് ഉണങ്ങുന്നു. ചില സംഭവങ്ങളില്‍ കര്‍ശനമായ അതിരുകളുള്ള തവിട്ടു പുള്ളികളും വെളുത്ത ആവരണവും തണ്ടുകളിലും കമ്പുകളിലും ഇല ഞെടുപ്പുകളിലും പ്രത്യക്ഷപ്പെടുന്നു. നരച്ച പച്ച മുതല്‍ വൃത്തിയില്ലാത്ത തവിട്ടു നിറവും ചുളുങ്ങിയ കറകളും ഫലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ ഭാഗങ്ങളില്‍ , ഫലങ്ങളുടെ കാമ്പ് ഉറപ്പുള്ളതായിരിക്കും.

പ്രേരിപ്പിക്കുക

വേനലിന്റെ മധ്യത്തില്‍ രോഗബാധാ സാധ്യത ഉയര്‍ന്നിരിക്കും. തൊലിയിലെ പരിക്കുകളിലൂടെയും പോറലുകളിലൂടെയുമാണ് കുമിള്‍ ചെടിയില്‍ പ്രവേശിക്കുന്നത്. താപനിലയും ആര്‍ദ്രതയുമാണ് ഈ രോഗത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിക അവസ്ഥകള്‍. ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രത (ഏകദേശം 90%) യും 18 മുതല്‍ 26°C വരെ താപനിലയിലുമാണ് വൈകിയ ഉണക്കിനു കാരണമാകുന്ന കുമിളിന് വളരാന്‍ ഏറ്റവും അനുകൂലം. ഊഷ്മളവും വരണ്ടതുമായ വേനല്‍ക്കാല കാലാവസ്ഥ ഈ രോഗസംക്രമണത്തിനു ഭംഗം വരുത്തും.

ജൈവ നിയന്ത്രണം

ഇന്നേവരെ വൈകിയ ഉണക്കിനെതിരെ ഫലപ്രദമായ ജൈവ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഇല്ല. പകരുന്നത് നിയന്ത്രിക്കുന്നതിന് രോഗം ബാധിച്ച ഇടങ്ങള്‍ക്ക് ചുറ്റുമുള്ള ചെടികള്‍ ഉടനടി നീക്കം ചെയ്ത് നശിപ്പിക്കുക, രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങള്‍ കമ്പോസ്റ്റ് ആക്കരുത്.

രാസ നിയന്ത്രണം

എപ്പോഴും ലഭ്യമായ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. മന്ദിപ്രോപമിഡ്, ക്ലോറോതലോനില്‍, ഫ്ലുവസിനം, മന്‍കൊസേബ് എന്നിവ അടിസ്ഥാനമായ കുമിള്‍ നാശിനികള്‍ വൈകിയ ഉണക്കിനെതിരെ തളിക്കാന്‍ ഉപയോഗിക്കാം. മഴയുള്ളപ്പോഴോ മുകളില്‍ നിന്നുള്ള ജലസേചനമുള്ളപ്പോഴോ രോഗം ദൃശ്യമായാല്‍ മാത്രമേ പൊതുവേ കുമിള്‍നാശിനികള്‍ പ്രയോഗിക്കേണ്ട ആവശ്യമുള്ളൂ.

പ്രതിരോധ നടപടികൾ

  • വിശ്വാസയോഗ്യരായ ചില്ലറ വ്യാപാരികളില്‍ നിന്നു ആരോഗ്യമുള്ള വിത്തുകള്‍ വാങ്ങുക.
  • കൂടുതല്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇനങ്ങള്‍ നടുക.
  • മികച്ച നീര്‍വാര്‍ച്ചയിലൂടെയും വായു സഞ്ചാരത്തിലൂടെയും ചെടികളില്‍ നനവില്ലാതെ സൂക്ഷിക്കാന്‍ ശ്രമിക്കുക.
  • ടാര്‍പോളിനോ തടിക്കുറ്റികളോ ഉപയോഗിച്ച് സുതാര്യമായ മഴ സംരക്ഷിണി സ്ഥാപിക്കുന്നത് സഹായിച്ചേക്കാം.
  • സിലിക്കേറ്റ് ഉള്‍ക്കൊള്ളുന്ന വളങ്ങള്‍ കുമിളിനെതിരെയുള്ള പ്രതിരോധ ശക്തി വര്‍ധിപ്പിക്കും, പ്രത്യേകിച്ചും തൈകള്‍ ആയിരിക്കുന്ന ഘട്ടത്തില്‍.
  • പകല്‍ വൈകിയുള്ള ജലസേചനം ഒഴിവാക്കി ചെടികള്‍ക്ക് തറ നിരപ്പില്‍ വെള്ളം നല്‍കുക.
  • ആതിഥ്യമേകാത്ത വിളകള്‍ ഉപയോഗിച്ച് രണ്ടു മൂന്നു വര്‍ഷം മാറ്റകൃഷി ശുപാര്‍ശ ചെയ്യുന്നു.
  • കൃഷിയിടത്തിലെ ഉപകരണങ്ങളും പണിയായുധങ്ങളും അണുവിമുക്തമാക്കുക.
  • ചെടികളെ പൊതുവായി ശക്തിപ്പെടുത്തുന്നതിനുള്ള പുഷ്ടിദായനികള്‍ നല്‍കുക.
  • ഈ രോഗാണുക്കള്‍ക്ക്‌ ആതിഥ്യമേകാത്തയിനം വിളകളുമായി രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ മാറ്റകൃഷി ശുപാര്‍ശ ചെയ്യുന്നു.