വാഴയിലെ ആന്ത്രക്നോസ്

 • ലക്ഷണങ്ങൾ

 • പ്രേരിപ്പിക്കുക

 • ജൈവ നിയന്ത്രണം

 • രാസ നിയന്ത്രണം

 • പ്രതിരോധ നടപടികൾ

വാഴയിലെ ആന്ത്രക്നോസ്

Colletotrichum musae

കുമിൾ


ചുരുക്കത്തിൽ

 • ഫലങ്ങളിൽ ഇരുണ്ട-തവിട്ട് നിറം മുതല്‍ കറുത്ത നിരം വരെയുള്ള കുഴിഞ്ഞ പുള്ളിക്കുത്തുകൾ.
 • അതിന്‍റെ മധ്യഭാഗത്ത് ഓറഞ്ച് നിറം മുതല്‍ സാൽമൺ-പിങ്ക് നിറം വരെയുള്ള കുമിൾ വളർച്ച.
 • അകാലത്തില്‍ പാകമാകലും അഴുകലും.

ആതിഥേയർ:

വാഴപ്പഴം

ലക്ഷണങ്ങൾ

കുമിള്‍ രോഗം ബാധിച്ച കായയുടെ തൊലിയില്‍ കടും തവിട്ടു മുതല്‍ കറുപ്പ് നിറത്തില്‍ വരെ കുഴിഞ്ഞ കുത്തുകള്‍ രൂപപ്പെടും. പ്രാരംഭ ലക്ഷണങ്ങള്‍ പച്ചക്കായയില്‍ തന്നെ കാണാന്‍ കഴിയും, അവയുടെ തൊലിയില്‍ ലെന്‍സ്‌ ആകൃതിയില്‍ തവിട്ടും കറുപ്പും നിറത്തില്‍ കുഴിഞ്ഞ വടുക്കളും വശങ്ങളില്‍ വിളറിയ അരികുകളും കാണാം. മഞ്ഞ നിറമാകുന്ന കായകളില്‍ ഈ വടുക്കള്‍ പല വലിപ്പങ്ങളില്‍ കാണുകയും അവ കൂടിച്ചേര്‍ന്നു വലിയ കറുത്ത് കുഴിഞ്ഞ വടുവായി മാറുകയും ചെയ്തേക്കാം. അവയുടെ മധ്യഭാഗത്ത് ഓറഞ്ച് മുതല്‍ പിങ്ക് നിറത്തില്‍ കുമിള്‍ വളര്‍ച്ച കാണാം. മുമ്പ് പൂക്കളില്‍ ബാധിച്ച അണുബാധയുടെ ഫലമായി കായകളുടെ അഗ്രഭാഗത്തും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയേക്കാം. രോഗം ബാധിച്ച കായകള്‍ അകാലത്തില്‍ പഴുത്ത് കാമ്പ് അഴുകിയേക്കാം. ആദ്യ ലക്ഷണങ്ങള്‍ വിളവെടുപ്പിനു ഏറെ കാലത്തിനു ശേഷം ഗതാഗത മധ്യേയോ സംഭരിക്കുമ്പോഴോ പ്രത്യക്ഷപ്പെടാം.

പ്രേരിപ്പിക്കുക

നിര്‍ജ്ജീവമായതോ ദ്രവിക്കുന്നതോ ആയ ഇലകളിലോ കായകളിലോ അതിജീവിക്കുന്ന കളറ്റോട്രൈക്കം മ്യൂസേ എന്ന ഫംഗസാണ് ആന്ത്രക്നോസിന് കാരണം. ഇവയുടെ ബീജങ്ങള്‍ കായകള്‍ ഭക്ഷിക്കുന്ന പക്ഷികള്‍, എലികള്‍ എന്നിവയിലൂടെ എന്നപോലെ തന്നെ കാറ്റ്, വെള്ളം, കീടങ്ങള്‍ എന്നിവയിലൂടെയും പടരാം. അവ കായയുടെ തൊലിയിലെ ചെറിയ സുഷിരങ്ങള്‍ വഴി ഉള്ളില്‍ പ്രവേശിച്ച് പിന്നീട് വികസിച്ചു ആദ്യത്തെ ലക്ഷണങ്ങള്‍ ദൃശ്യമാക്കാന്‍ തുടങ്ങും. കൂടിയ താപനില, ഉയര്‍ന്ന ഈര്‍പ്പം, തുടര്‍ച്ചയായ മഴ തുടങ്ങിയവ ഇവയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ഘടകങ്ങളാണ്. പഴുത്ത് തുടങ്ങിയ വാഴക്കുലയിലോ വിളവെടുപ്പിനു ശേഷം സംഭരിക്കുമ്പോഴോ ലക്ഷണങ്ങള്‍ കണ്ടേക്കാം. വാഴപ്പഴം കൊണ്ടുപോകുമ്പോഴോ സംഭരിക്കുമ്പോഴോ അവയുടെ ഗുണമേന്മയെ ബാധിക്കുന്ന പ്രധാന രോഗമാണിത്.

ജൈവ നിയന്ത്രണം

വിളവെടുപ്പ് കഴിഞ്ഞ കായകളില്‍ 10% അറബിക് പശയ്ക്കൊപ്പം 1.0% ചിറ്റോസാനും (ചിറ്റിന്‍റെ മറ്റൊരു രൂപം) അടിസ്ഥാനമായ ജൈവകുമിള്‍ നാശിനികള്‍ ചികിത്സിക്കുന്നത് വഴി സംഭരണ സമയത്തെ രോഗ നിയന്ത്രണം ഭാഗികമായി നിയന്ത്രിക്കാം. നിരവധിയിനം സസ്യ അടിസ്ഥാനമായ മിശ്രിതങ്ങളും രോഗം പരത്തുന്ന ജീവിയുടെ വളര്‍ച്ചയെ തടയുന്നതില്‍ ലക്ഷ്യം കണ്ടിട്ടുണ്ട്. ഇവയില്‍ ചിലതാണ് സിട്രിക് സത്ത്, സിന്‍ജിബര്‍ ഒഫീസിനാലേ റൈസോം സത്ത്, അക്കേഷ്യ അല്‍ബിഡാ, പോളിയാല്‍തിയ ലോന്‍ജിഫോളിയ, ക്ലെറോഡെന്‍ഡ്രം ഇനേര്‍മ് തുടങ്ങിയവയുടെ ഇലകളുടെ സത്ത്. ഈ വസ്തുതകള്‍ പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടെണ്ടതുണ്ട്. പച്ചക്കായകള്‍ 55°C ചൂടുവെള്ളത്തില്‍ 2 മിനിറ്റ് നേരം ആഴ്ത്തിവയ്ക്കുന്നതും ആക്രമണം കുറയ്ക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. കൃഷിയ്ക്കിടയില്‍ വാഴക്കുലയില്‍ മാന്‍കോസെബ് (0.25 %) അഥവാ ബെന്‍സിമിഡാസോള്‍സ് (0.05 %) അടങ്ങിയ ഉത്പന്നങ്ങള്‍ സ്പ്രേ ചെയ്ത് മൂടി വച്ചാല്‍ രോഗബാധ ഒഴിവാക്കാം. വിളവെടുത്ത കായകള്‍ ബെന്‍സിമിഡാസോള്‍സ് അടങ്ങിയ കുമിള്‍നാശിനികളില്‍ ആഴ്ത്തുകയോ തളിക്കുകയോ ചെയ്യാം. പഴങ്ങളില്‍ ഫുഡ്‌ ഗ്രേഡ് രാസവസ്തുവായ ബ്യൂട്ടിലേറ്റഡ് ഹൈഡ്രോക്സി അനിസോള്‍ (BHA) ആവരണം ചെയ്യുന്നത് ഈ കുമിള്‍ നാശിനികളുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയേക്കാം.

പ്രതിരോധ നടപടികൾ

 • വാഴക്കായകളുടെ കോശങ്ങള്‍ക്ക് വിളവെടുക്കുമ്പോഴും അടുക്കി വയ്ക്കുമ്പോഴും സംഭരിക്കുമ്പോഴും കേടുവരാതെ സൂക്ഷിക്കണം.
 • പടലകള്‍ വന്നുതുടങ്ങിയാല്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് പൊതിഞ്ഞു സൂക്ഷിക്കണം.
 • വിളവെടുപ്പിനു ശേഷമുള്ള രോഗബാധ ഒഴിവാക്കാന്‍ ഇവ ക്രയവിക്രയം ചെയ്യുന്ന സ്ഥലത്തും സംഭരിക്കുന്ന സ്ഥലത്തും ശുചീകരണം നടത്തണം.
 • പൂപ്പല്‍ ബാധ കളയാന്‍ വെള്ളം ഉപയോഗിച്ച് കായകള്‍ കഴുകണം.
 • അഴുകുന്ന ഇലകളും പൂവിന്റെ അവശേഷിച്ച ഭാഗങ്ങളും നീക്കം ചെയ്യണം.