തവിട്ടു പുള്ളിക്കുത്ത്

 • ലക്ഷണങ്ങൾ

 • പ്രേരിപ്പിക്കുക

 • ജൈവ നിയന്ത്രണം

 • രാസ നിയന്ത്രണം

 • പ്രതിരോധ നടപടികൾ

തവിട്ടു പുള്ളിക്കുത്ത്

Pyrenophora tritici-repentis

കുമിൾ


ചുരുക്കത്തിൽ

 • ഇലകളുടെ താഴെയും മുകളിലുമുള്ള പ്രതലത്തില്‍ നിശ്ചിത രൂപത്തിലുള്ള മഞ്ഞ അരികുകളോട് കൂടിയ തവിട്ടു വടുക്കള്‍.
 • ജീര്‍ണ്ണിക്കല്‍ ഇലകളുടെ അഗ്രഭാഗം മുതല്‍ അവശേഷിക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് പടരുന്നു.
 • പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമുള്ള ധാന്യ മണികള്‍(ചുവന്ന പാട്) അല്ലെങ്കില്‍ കറുത്ത നിറം മാറ്റത്തിനും സാധ്യതയുണ്ട്.

ആതിഥേയർ:

ഗോതമ്പ്

ലക്ഷണങ്ങൾ

ഇലയുടെ ഇരുവശങ്ങളിലെയും പാടുകളോ നിറംമാറ്റമോ ആയി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. തവിട്ടു നിറമുള്ള മൃതമായ പുള്ളികള്‍ ഇലകളുടെ മുകള്‍ ഭാഗത്തും താഴ്ഭാഗത്തും ആദ്യം പ്രത്യക്ഷപ്പെടും. അവ പിന്നീട് വിവിധ വലിപ്പത്തില്‍ ലെന്‍സ്‌ ആകൃതിയിലുള്ള, വിളറിയ പച്ചയോ മഞ്ഞയോ അരികുകളോട് കൂടിയ തവിട്ടു വടുക്കളായി മാറുന്നു. ഈ വടുക്കളുടെ നടുഭാഗം ഉണങ്ങി ചാരനിറമായേക്കാം. ഉയര്‍ന്ന ആര്‍ദ്രതയുള്ള അന്തരീക്ഷത്തിലെ ഈര്‍പ്പമുള്ള ഇലകളില്‍, വടുക്കള്‍ ഇരുണ്ട നടുഭാഗമാണ് ദൃശ്യമാക്കുന്നത്. പ്രാരംഭത്തിലെ പുള്ളികള്‍ ഒരുമിച്ചു ചേര്‍ന്ന് വലിയ പാടുകളാകും. ഇത് ഇലകളുടെ നാശത്തിലേക്കും ചെടിയുടെ ഇലകൊഴിച്ചിലിലേക്കും നയിക്കും. രോഗാണു ധാന്യമണികളില്‍ പിങ്ക് അല്ലെങ്കില്‍ ചുവപ്പ് കറകള്‍ക്ക് കാരണമാകും (ചുവന്ന അഴുക്ക്) , മറ്റു കുമിളുകളുമായി ചെര്‍ന്നെങ്കില്‍ കറുപ്പ് നിറം മാറ്റം. എന്തായാലും പൂങ്കുലകളെ പൊതിയുന്ന പോളകളെ ഇത് ബാധിക്കുന്നില്ല.

പ്രേരിപ്പിക്കുക

പൈറിനോഫോറ ട്രിറ്റിസി- റെപ്പെന്‍റിസ് എന്ന കുമിള്‍ മൂലമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തണുപ്പുകാലം ഇവ ഗോതമ്പിന്റെ വൈക്കോലിലോ വിത്തുകളിലോ കഴിച്ചു കൂട്ടും. വസന്തകാലത്ത് മുതിര്‍ന്നു കഴിയുമ്പോള്‍ ഇവ ബീജങ്ങള്‍ പുറപ്പെടുവിക്കുകയും കാറ്റിലൂടെയും മഴത്തുള്ളികളിലൂടെയും വ്യാപിക്കുകയും ചെയ്യും. അവയുടെ വലിപ്പക്കൂടുതല്‍ മൂലം അവ കുറച്ചു ദൂരം മാത്രമേ സഞ്ചരിക്കൂ. ഇവ താഴ്ഭാഗത്തെ ഇലകളിലാണ് ബാധിക്കുന്നത്, അവിടെ അവ വളരുകയും മറ്റു ചെടികളിലും മുകളിലെ ഇലച്ചാര്‍ത്തുകളിലും രോഗം പരത്തുന്ന കൂടുതല്‍ ബീജങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഭാഗികമായി പ്രകാശത്തെ ആശ്രയിക്കുന്ന കുമിള്‍ ഉത്പാദിപ്പിക്കുന്ന ടോക്സിനുകള്‍ മൂലമാണ് മൃതമായതും വിളര്‍ച്ചയുള്ളതുമായ ലക്ഷണങ്ങള്‍ ചെടികളില്‍ ആവിര്‍ഭവിക്കുന്നത്. 95% നു മുകളിലുള്ള ആര്‍ദ്രത ബീജങ്ങളുടെ ഉല്‍പ്പാദനത്തിന് അനുകൂലമാണ്. രണ്ടാം രോഗബാധയ്ക്ക് ഇലയുടെ നനവ്, ഉയര്‍ന്ന ആര്‍ദ്രത 10 °C -നു മുകളിലുള്ള താപനില എന്നിവ 2 ദിവസം ആവശ്യമാണ്‌. തവിട്ടു പുള്ളികള്‍ വ്യാപിക്കുന്നതിനുള്ള ഏറ്റവും അനുകൂല താപനില 20-25 ഡിഗ്രിയാണ്.

ജൈവ നിയന്ത്രണം

മണ്ണിലെ വൈരുദ്ധ്യമാര്‍ന്ന സൂക്ഷ്മജീവികളുടെ അധിവാസം പ്രോത്സാഹിപ്പിക്കുന്നതിനായി സന്തുലിതമായ വളപ്രയോഗം നടത്തുക. ആള്‍ട്ടര്‍നേരിയ ആള്‍ട്ടര്‍നാറ്റ, ഫ്യൂസരിയം പാലിഡോരോസിയം, അസിനെറ്റോബാക്ടര്‍ കാല്‍ക്കോസെറ്റിസസ്, സെരെഷ്യ ലിക്വെഫേഷ്യന്‍സ് , വെളുത്ത യീസ്റ്റ് എന്നിവ തവിട്ടു പുള്ളിയുടെ കുമിളിനോട് പൊരുതി അവയുടെ സാന്നിധ്യം തൃപ്തികരമായ വിധത്തില്‍ കുറയ്ക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. പൈറക്ളോസ്ട്രോബിന്‍, പൈക്കോക്സിസ്ട്രോബിന്‍, പ്രോപ്പികൊനസോള്‍, പ്രോതിയോകൊനസോള്‍ എന്നിവ അടിസ്ഥാനമായ കുമിള്‍ നാശിനികള്‍ ഇലകളില്‍ തളിക്കുന്നത് തവിട്ടു പുള്ളിയ്ക്കെതിരെ ഉയര്‍ന്ന തോതില്‍ ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്.

പ്രതിരോധ നടപടികൾ

 • സാധാരണ കുമിള്‍ പകരുന്നത് രോഗം ബാധിച്ച തൈകളിലൂടെയാണ് അതിനാല്‍ അംഗീകരിച്ച വിത്തുകള്‍ വാങ്ങുക.
 • ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ വളര്‍ത്തുക.
 • കുമിള്‍ വളര്‍ച്ച തടസപ്പെടുത്താന്‍ ചെടികളുടെ ഇടയകലം കൂട്ടുക.
 • വിളവെടുപ്പിനു ശേഷം കിളയ്ക്കുന്നത് തവിട്ടു പുള്ളികളുടെ സാധ്യത കാര്യമായി കുറയ്ക്കുന്നു, കാരണം മണ്ണിലെ സൂക്ഷ്മജീവികളുമായി പൊരുതാന്‍ കുമിളിന് ശേഷിയില്ല.
 • കടുക്, ചണം, ക്രാമ്പേ, സോയാബീന്‍ എന്നീ രോഗ സാധ്യതയില്ലാത്ത ചെടികള്‍ ഉപയോഗിച്ച് രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ മാറ്റകൃഷി ശുപാര്‍ശ ചെയ്യുന്നു.
 • തളിര്‍ വരുന്ന ഘട്ടത്തിനും പൂക്കള്‍ വരുന്ന ഘട്ടത്തിനും ഇടയിലുള്ള സമയം ചെടികളെ സൂക്ഷ്മമായി നിരീക്ഷിക്കണം.
 • വിളവെടുപ്പിനു ശേഷം ചെടിയുടെ എല്ലാ അവശിഷ്ടങ്ങളും ആഴത്തില്‍ ഉഴുതു മറിക്കുക.
 • ചെടിയുടെ പ്രതിരോധ ശക്തി ഉയര്‍ത്തുന്നതിനു സന്തുലിതമായ വളമിടല്‍ ഉപയോഗിക്കുക.