തൈച്ചെടികളുടെ നാശം

  • ലക്ഷണങ്ങൾ

  • പ്രേരിപ്പിക്കുക

  • ജൈവ നിയന്ത്രണം

  • രാസ നിയന്ത്രണം

  • പ്രതിരോധ നടപടികൾ

തൈച്ചെടികളുടെ നാശം

Pythium spp.

കുമിൾ


ചുരുക്കത്തിൽ

  • ആവിര്‍ഭവിക്കുന്നതിനു മുൻപുള്ള ഘട്ടത്തിൽ വിത്തുകൾ മണ്ണിൽ അഴുകി ആവിര്‍ഭാവത്തിനു മുമ്പ് തൈച്ചെടികൾ നശിക്കുന്നു.
  • ആവിര്‍ഭാവത്തിനു ശേഷമുള്ള ഘട്ടത്തിൽ വെള്ളത്തിൽ കുതിർന്ന, ചാരനിറമോ, തവിട്ടുനിറമോ അല്ലെങ്കിൽ കറുത്ത നിറമോ ഉള്ള ക്ഷതങ്ങൾ തണ്ടിന്‍റെ ചുവട്ടിൽ ഉണ്ടാകുന്നതാണ് സവിശേഷത.
  • ഇളം ചെടികളോ അല്ലെങ്കിൽ മരങ്ങളോ തറനിരപ്പില്‍ വച്ച് ഒടിഞ്ഞു വീഴുകയും വെളുത്തതോ ചാരനിറമോ ഉള്ള ആകാര വളര്‍ച്ചകള്‍ അവയെ ആവരണം ചെയ്യുകയും ചെയ്യും.

ആതിഥേയർ:

ബീൻ

കാപ്സിക്കവും മുളകും

ക്യാരറ്റ്

പയർ

വെള്ളരിക്ക

മത്തങ്ങ

മാരോച്ചെടി

തക്കാളി

കാബേജ്

ലെറ്റ്യൂസ്

ഉരുളക്കിഴങ്ങ്

കടല & പരിപ്പ്

ഗോതമ്പ്

ഉള്ളി

ചോളം

നിലക്കടല

മാമ്പഴം

പപ്പായ

ബാർലി

തണ്ണിമത്തന്‍

ഷുഗർ ബീറ്റ്

മസൂർ പയർ

അലങ്കാര സസ്യങ്ങള്‍

plant_turmeric

ലക്ഷണങ്ങൾ

ആവിര്‍ഭാവത്തിനു - മുൻപോ ശേഷമോ ഉള്ള രണ്ട് ഘട്ടങ്ങളിലും തൈച്ചെടികളുടെ നാശം സംഭവിക്കാം. ആവിര്‍ഭാവത്തിനു - മുൻപുള്ള ഘട്ടത്തിൽ, വിതച്ചതിനു ശേഷം വിത്തുകളിൽ കുമിളുകൾ പെരുകുന്നു, ഇതുമൂലം വിത്തുകൾ അഴുകുകയും മുളപൊട്ടൽ തടസ്സപ്പെടുത്തുകയും ചെയ്യും. ആവിര്‍ഭാവത്തിനു - ശേഷമുള്ള ഘട്ടത്തിൽ മോശമായ വളർച്ചയും തണ്ടിന്‍റെ ചുവടുഭാഗം അഴുകാൻ തുടങ്ങി വെള്ളത്തിൽ കുതിർന്ന, ചാരനിറമോ, തവിട്ടുനിറമോ, കറുത്ത നിറമോ ഉള്ള ക്ഷതങ്ങളോടുകൂടിയ മൃദുവായ, വഴുവഴുപ്പുള്ള തണ്ടും ദൃശ്യമാകുന്നു. ഇളം ചെടികളോ അല്ലെങ്കിൽ മരങ്ങളോ വിളറി വാടാന്‍ തുടങ്ങി ക്രമേണ നശിച്ച് വീഴുന്നു, ഇവ ചുവട്ടിൽ നിന്നും മുറിച്ചിട്ടതുപോലെ ദൃശ്യമാകും. വെളുത്തതോ ചാരനിറമോ ഉള്ള ആകാരങ്ങൾ നശിച്ച ചെടികളിലോ മണ്ണിന്റെ ഉപരിതലത്തിലോ കാണപ്പെടും. കൂടുതൽ തൈച്ചെടികൾ നശിച്ചാൽ വീണ്ടും നടേണ്ടതായി വരും.

പ്രേരിപ്പിക്കുക

തൈച്ചെടികൾക്കുണ്ടാകുന്ന നാശം നിരവധി വിളകളെ ബാധിച്ചേക്കാം, പൈത്തിയം ഗണത്തിൽപ്പെട്ട കുമിളുകളാണ് ഇതിന് കാരണം, ഇവ മണ്ണിലോ ചെടി അവശിഷ്ടങ്ങളിലോ നിരവധി കാലം അതിജീവിക്കും. ഊഷ്മളവും മഴയുള്ളതുമായ കാലാവസ്ഥയിൽ, മണ്ണ് കൂടുതൽ നനവുള്ളതും ചെടികൾ നിബിഢമായി വിതക്കുകയും ചെയ്തിരിക്കുന്ന സാഹചര്യങ്ങളിൽ ഇവ ജീവിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്നത്, നൈട്രജന്‍റെ അമിത പ്രയോഗം എന്നിങ്ങനെയുള്ള ക്ലേശപൂർണമായ സാഹചര്യങ്ങൾ ചെടികളെ ദുർബലപ്പെടുത്തുകയും രോഗത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. മലിനമാക്കപ്പെട്ട ആയുധങ്ങള്‍, ഉപകരണങ്ങള്‍, ചെളി പുരണ്ട വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയിലൂടെ ബീജകോശങ്ങൾ പരക്കെ വ്യാപിക്കും. ഒരു ചെടിയുടെ വളർച്ച ഘട്ടം മുഴുവൻ ഈ കുമിളുകൾ ആക്രമിക്കാമെങ്കിലും, ബീജാങ്കുരണ വിത്തുകളും ഇളം തൈച്ചെടികളുമാണ് കൂടുതൽ ബാധിക്കപ്പെടുന്നത്. ഈ രോഗം ഒരു സീസണിൽ നിന്നും മറ്റൊന്നിലേക്ക് വ്യാപിക്കണം എന്നില്ല, പക്ഷേ അനുകൂലമായ സാഹചര്യങ്ങൾ ഒത്തുവന്നാൽ ബാധിച്ചേക്കാം.

ജൈവ നിയന്ത്രണം

ആവിര്‍ഭാവത്തിനു - മുൻപുള്ള തൈച്ചെടികളുടെ നാശം നിയന്ത്രിക്കുന്നതിന് ട്രൈക്കോഡെർമ വിരിഡെ, ബ്യുവേറിയ ബസിയാന എന്ന മിത്ര കുമിളുകൾ അടിസ്ഥാനമാക്കിയ ജൈവിക കുമിള്‍നാശിനികളോ അല്ലെങ്കിൽ സ്യുഡോമോണാസ് ഫ്ള്യൂറസെൻസ്, ബാസില്ലസ് സബ്ടിലസ് എന്നെ ബാക്റ്റീരിയകളോ വിത്ത് പരിചരണത്തിനായി ഉപയോഗിക്കാം അല്ലെങ്കിൽ നടുന്ന സമയത്ത് വേരുഭാഗത്തിന് ചുറ്റും പ്രയോഗിക്കാം. ചില സന്ദർഭങ്ങളിൽ, വിത്തുകൾ കോപ്പർ ഓക്സിക്ലോറൈഡ് അല്ലെങ്കിൽ ബോർഡോ മിശ്രിതം മുതലായ കോപ്പർ അടിസ്ഥാനമാക്കിയ കുമിള്‍നാശിനികളാല്‍ പരിചരിക്കുന്നതും രോഗ കാഠിന്യവും ബാധിപ്പും കുറക്കുന്നതിന് സഹായിക്കും. യുപാടോറിയം കന്നാബിനം ചെടിയുടെ സത്ത് അടിസ്ഥാനമാക്കിയ ഗൃഹ നിർമിതമായ മിശ്രിതങ്ങൾ കുമിളുകളുടെ വളർച്ച പൂർണമായും തടസ്സപ്പെടുത്തുന്നു. "പുക-വെള്ളം" (ചെടി ഭാഗങ്ങൾ കത്തിച്ച് അവയുടെ പുക വെള്ളത്തിൽ അലിയിച്ച് തയ്യാറാക്കുന്നത്) ഉപയോഗിച്ചുള്ള ജലസേചനം കുമിളുകളെ നിയന്ത്രിക്കാന്‍ പ്രയോജനപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം സ്വീകരിക്കുക. രോഗ നിവാരണ നടപടികളും, ജാഗ്രതയോടെയുള്ള കാർഷിക പ്രവർത്തനങ്ങളുമാണ് ഈ രോഗം ഒഴിവാക്കുന്നതിനുള്ള നല്ല മാർഗ്ഗം. തൈച്ചെടികളുടെ നാശം മുൻപ് ഉണ്ടായിരുന്നതും നീർവാർച്ച പ്രശ്നങ്ങൾ ഉള്ളതുമായ കൃഷിയിടങ്ങളിൽ രോഗനിവാരണ മാർഗമായി കുമിള്‍നാശിനികൾ ഉപയോഗിക്കുന്നത് പരിഗണിക്കണം. ആവിര്‍ഭവിക്കുന്നതിനു മുൻപുള്ള നാശം നിയന്ത്രിക്കുന്നതിന് വിത്തുകൾ തൈറം ഉപയോഗിച്ച് പരിചരിക്കാം. മെറ്റാലാക്‌സിൽ, മെറ്റാലാക്‌സിൽ-M അല്ലെങ്കിൽ പ്രൊപമോകാർബ്‌ എന്നിവ മേഘാവൃതമായ കാലാവസ്ഥയിൽ ഇലകളിൽ തളിക്കുന്നതും രോഗനിയന്ത്രണത്തിന് സഹായിക്കും. നടുന്നതുമുതൽ ഓരോ രണ്ടാഴ്ചയും കോപ്പർ ഓക്സിക്ലോറൈഡ് അല്ലെങ്കിൽ കാപ്റ്റന്‍ ചെടിയുടെ ചുവട്ടിൽ നേരിട്ട് പ്രയോഗിക്കാം.

പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടികളിൽ നിന്നുള്ള വിത്തുകളോ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള വിത്തുകളോ ഉപയോഗിക്കുക.
  • ലഭ്യമെങ്കിൽ പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • നീർവാർച്ച മോശമായ കൃഷിയിടങ്ങളിലും കുഴഞ്ഞുമറിഞ്ഞ മണ്ണുള്ള പ്രദേശങ്ങളിലും ഉയർത്തിയ വിതനിലം രൂപപ്പെടുത്തി ഉപയോഗിക്കുക.
  • ഇലവിതാനങ്ങൾ പെട്ടെന്ന് ഉണങ്ങുന്നത് സഹായിക്കാൻ നടുന്ന സമയത്ത് വിത്തുകൾ തമ്മിലോ തൈച്ചെടികൾ തമ്മിലോ കൂടുതൽ അകലം പാലിക്കുക.
  • പറിച്ചുനടുന്ന സമയത്ത് തൈച്ചെടികൾ കൂടുതൽ ആഴത്തിൽ നടരുത്.
  • ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേ ബാധിക്കപ്പെട്ട ചെടികൾ നീക്കം ചെയ്യുക.
  • നൈട്രജന്റെ മേൽവള പ്രയോഗങ്ങളോട് കൂടിയ സന്തുലിതമായ വളപ്രയോഗം ആസൂത്രണം ചെയ്യുക.
  • പതിവായി നനയ്ക്കുക പക്ഷേ ഉപരിതലത്തിൽ മാത്രം.
  • വൈകുന്നേരത്തോടെ മണ്ണിന്‍റെ ഉപരിതലം ഉണങ്ങിക്കിട്ടാന്‍ പുലര്‍ച്ചെ നനയ്ക്കുക.
  • ചെടിയുടെ തണ്ടുമായി നേരിട്ട് സമ്പർക്കംവരാതെ ചുറ്റുപാടും നനയുന്ന റിങ് ജലസേചന രീതി ഉപയോഗിക്കുക.
  • അശ്രദ്ധമായി ഒരു കൃഷിയിടത്തിൽ നിന്നും മറ്റൊരിടത്തേക്ക് നനഞ്ഞ മണ്ണ് കൊണ്ടുപോകരുത്.
  • ഗാർഹികാവശ്യത്തിനുള്ള ബ്ലീച് ഉപയോഗിച്ച് ഉപകരണങ്ങളും ആയുധങ്ങളും നന്നായി അണുവിമുക്തമാക്കുക.
  • വിളവെടുപ്പിനുശേഷം ചെടി അവശിഷ്ടങ്ങൾ നീക്കം ചെയ്ത് നശിപ്പിക്കുക.
  • രോഗബാധയ്ക്ക് വശംവദമാകാത്ത വിളകളുമായി മാറ്റകൃഷി ആസൂത്രണം ചെയ്യുക.
  • സാധ്യമെങ്കില്‍, പ്ലാസ്റ്റിക് പുത ഉപയോഗിച്ച് വിതനിലത്തെ മണ്ണ് സൂര്യതാപീകരണത്തിന് വിധേയമാക്കുക.