കുക്കുംബര്‍ മൊസെയ്ക് വൈറസ്‌

 • ലക്ഷണങ്ങൾ

 • പ്രേരിപ്പിക്കുക

 • ജൈവ നിയന്ത്രണം

 • രാസ നിയന്ത്രണം

 • പ്രതിരോധ നടപടികൾ

കുക്കുംബര്‍ മൊസെയ്ക് വൈറസ്‌

CMV

വൈറസ്


ചുരുക്കത്തിൽ

 • ഇലകളിലും പഴങ്ങളിലും മഞ്ഞ മൊസെയ്ക് മാതൃകകൾ.
 • താഴേക്ക് വളഞ്ഞു ചുളിഞ്ഞു നില്‍ക്കുന്ന ഇലകളും ഇലഞെട്ടുകളും.
 • വളർച്ച മുരടിപ്പും വിരൂപമായ വളർച്ചയും.
 • പൂക്കളില്‍ വെളുത്ത പാടുകൾ.

ആതിഥേയർ:

വെള്ളരിക്ക

മത്തങ്ങ

മാരോച്ചെടി

തണ്ണിമത്തന്‍

ലക്ഷണങ്ങൾ

രോഗബാധയേറ്റ ചെടികളുടെ ഇനങ്ങള്‍, പരിസ്ഥിതി സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ച് ലക്ഷണങ്ങള്‍ വ്യത്യസ്തപ്പെട്ടിരിക്കും. ചില സാഹചര്യങ്ങളിൽ, വൈറസ്‌ ഉണ്ടെങ്കിലും ലക്ഷണങ്ങള്‍ ദൃശ്യമാകാതിരിക്കുകയോ മറഞ്ഞിരിക്കുകയോ ചെയ്യാം. മഞ്ഞ നിറത്തിലുള്ള ഭാഗങ്ങളോ അല്ലെങ്കിൽ ഇളം പച്ചയും മഞ്ഞയും നിറത്തിലുള്ള പുള്ളികളും ഇലകളിലും പഴങ്ങളിലും കാണാം. വശങ്ങളിലെ ചില്ലകളുടെയും ഇലകളുടെ തണ്ടുകളുടെയും നീളത്തിലുള്ള വളര്‍ച്ചയും വര്‍ദ്ധിക്കും, ഇത് ഇലകളുടെയും ഇലഞെട്ടുകളുടെയും താഴേക്കുള്ള വളവിന് കാരണമാകുന്നു. ഇളം ഇലകള്‍ ചുരുങ്ങുകയും വീതി കുറഞ്ഞും കാണപ്പെടുകയും, ചെടി മൊത്തത്തില്‍ മുരടിക്കുകയും വികൃതമാവുകയും ഇടതൂർന്ന രൂപത്തിൽ ദൃശ്യമാകുകയും ചെയ്യും. ചിലപ്പോള്‍ പൂക്കളില്‍ വെളുത്ത വരകൾ കാണാം. പഴങ്ങളില്‍ മുകളിലേക്ക് തള്ളിനില്‍ക്കുന്ന മുഴകള്‍ വരുന്നത് അവയെ വിപണനയോഗ്യമല്ലാതെയാക്കും.

പ്രേരിപ്പിക്കുക

കുക്കുംബര്‍ മൊസെയ്ക് വൈറസ്‌ (CMV) ആണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഇത് നിരവധി ഇനങ്ങളെ ബാധിക്കുന്നു (കുക്കുര്‍ബിറ്റുകള്‍, സ്പിനാച്ച്, ലെറ്റ്യൂസ്, ക്യാപ്‌സിക്കം, പലയിനം പൂക്കള്‍, പ്രത്യേകിച്ച് ലില്ലികള്‍, ഡെല്‍ഫിനിയം, പ്രിമുലാസ്, ഡാഫ്നെസ്). 60-80 വ്യത്യസ്ത ഇനങ്ങളിലുള്ള എഫിഡുകള്‍ വൈറസ്‌ വ്യാപിപ്പിക്കുന്നു. രോഗബാധയേറ്റ വിത്തുകള്‍, ഗ്രാഫ്റ്റുകള്‍, ജോലി ചെയ്യുന്ന ആളിന്‍റെ കൈകള്‍ അല്ലെങ്കിൽ ഉപകരണങ്ങള്‍ വഴി യന്ത്രികമായും ഇവ വ്യാപിക്കുന്നു. CMV കളകളുടെ പൂക്കളിലും, പലപ്പോഴും വിളകളില്‍ തന്നെയും, വേരുകളിലും, വിത്തുകളിലും അല്ലെങ്കിൽ പൂക്കളിലും ശൈത്യകാലം അതിജീവിക്കും. പ്രാഥമിക രോഗബാധയേല്‍ക്കുമ്പോള്‍ വൈറസ്‌ പുതിയ തൈച്ചെടിയിൽ വളരുകയും മുകളിലെ ഇലകളില്‍ ചെന്ന് അവസാനിക്കുകയും ചെയ്യും. ഈ ചെടികളില്‍ ആഹരിക്കുന്ന മുഞ്ഞകള്‍ മറ്റു ചെടികളിലേക്ക് ഇവ വ്യാപിപ്പിക്കും (ദ്വിതീയ രോഗബാധ). ചെടിയുടെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് നീങ്ങുന്നതിന് വൈറസ്‌ ചെടിയുടെ സംവഹന കലകൾ ഉപയോഗപ്പെടുത്തുന്നു.

ജൈവ നിയന്ത്രണം

ധാതു എണ്ണ അടങ്ങിയ തളികൾ ഇലകളില്‍ പ്രയോഗിച്ച് മുഞ്ഞകള്‍ അവ ആഹരിക്കുന്നത് തടയുകയും, അതുവഴി അവയുടെ പെരുപ്പം കുറയ്ക്കുകയും ചെയ്യാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. CMV -ക്ക് എതിരെയോ ചെടികളില്‍ രോഗബാധയേല്‍ക്കാതെ സംരക്ഷിക്കാനോ ഫലപ്രദമായ രാസവസ്തുക്കള്‍ ഒന്നും തന്നെയില്ല. മുഞ്ഞകളെ നിയന്ത്രിക്കുന്നതിന്, സൈപര്‍മെത്രിന്‍ അല്ലെങ്കിൽ ക്ലോര്‍പൈറിഫോസ് അടങ്ങിയ കീടനാശിനികള്‍ ഉപയോഗിച്ച് ഇലകളിൽ തളിക്കാം.

പ്രതിരോധ നടപടികൾ

 • അംഗീകൃത സ്രോതസ്സുകളിൽ നിന്നുള്ള വൈറസ്‌-വിമുക്തമായ വിത്തുകളും തൈച്ചെടികളും ഉപയോഗിക്കുക.
 • പ്രതിരോധശേഷിയുള്ളതോ അല്ലെങ്കിൽ സഹിഷ്ണുതശേഷിയുള്ളതോ ആയ ഇനങ്ങൾ നടുക (സ്പിനാച്, കുക്കുര്‍ബിറ്റുകള്‍ എന്നിവയ്ക്ക് നിരവധി ഇനങ്ങൾ ലഭ്യമാണ്).
 • കൃഷിയിടങ്ങള്‍ നിരീക്ഷിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്ന ചെടികള്‍ നീക്കം ചെയ്യുക.
 • മൊസെയ്ക് മാതൃകകൾ ദൃശ്യമാകുന്ന കളകള്‍ നീക്കം ചെയ്യുക.
 • താങ്കളുടെ ചെടികള്‍ക്കടുത്ത് വളരുന്ന ഇതര ആതിഥേയ വിളകൾ നീക്കം ചെയ്യുക.
 • സസ്യ പ്രജനനത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ഉപകരണങ്ങളും അണുനശീകരണം വരുത്തുക.
 • ചെടി വളര്‍ച്ചയുടെ ആദ്യ ആഴ്ചകളില്‍ ഒരു കവര്‍ ഉപയോഗിച്ച് അതിക്രമിച്ചുകയറുന്ന മുഞ്ഞകളെ ഒഴിവാക്കുക.
 • ഏറ്റവും അധികം കേടുകള്‍ പറ്റാവുന്ന ഈ കാലഘട്ടം കഴിഞ്ഞാല്‍ കവര്‍ മാറ്റി പരാഗണം ഉറപ്പുവരുത്തുക.
 • മുഞ്ഞകളെ ആകര്‍ഷിക്കാന്‍ അതിരുകളില്‍ മറ്റു വിളകള്‍ നടുക.
 • മുഞ്ഞകളെ ഒരുമിച്ചു പിടിക്കാന്‍ ഒട്ടിപ്പിടിക്കുന്ന കെണികള്‍ ഉപയോഗിക്കുക.
 • മുഞ്ഞയെ അകറ്റുന്ന അലുമിനിയം ഫോയില്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിലം ആവരണം ചെയ്യുക.