തക്കാളിയിലെ സ്പോട്ടഡ് വില്‍റ്റ് വൈറസ്

 • ലക്ഷണങ്ങൾ

 • പ്രേരിപ്പിക്കുക

 • ജൈവ നിയന്ത്രണം

 • രാസ നിയന്ത്രണം

 • പ്രതിരോധ നടപടികൾ

തക്കാളിയിലെ സ്പോട്ടഡ് വില്‍റ്റ് വൈറസ്

TSWV

വൈറസ്


ചുരുക്കത്തിൽ

 • ഇലകളില്‍ പിന്നീട് നിർജ്ജീവമായ ഭാഗങ്ങളായി മാറുന്ന ഇരുണ്ട തവിട്ടു നിറത്തിലുള്ള പുള്ളികള്‍ വികസിക്കുന്നു.
 • അഗ്ര മുകുളങ്ങളുടെ വളർച്ച മുരടിപ്പും മൃതമാകലും.
 • പാകമാകാത്ത ഫലങ്ങളില്‍ പുള്ളിക്കുത്തുകളും നേരിയ പച്ച നിറത്തിലുള്ള വലയങ്ങളും.
 • പഴുത്ത ഫലങ്ങളിൽ തവിട്ടു നിറമുള്ള വലയങ്ങളും നിറം മങ്ങിയ പുള്ളികളും.
 • ചിലപ്പോൾ ഫലങ്ങളുടെ രൂപവൈകൃതം.

ആതിഥേയർ:

കാപ്സിക്കവും മുളകും

തക്കാളി

ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

പാരിസ്ഥിതിക സാഹചര്യങ്ങളും ചെടികൾ ബാധിക്കപ്പെടുന്ന ഘട്ടവും അനുസരിച്ച് ഇലകളിലും ഇലഞെട്ടുകളിലും തണ്ടുകളിലും ഫലങ്ങളിലും ദൃശ്യമാകുന്ന ലക്ഷണങ്ങള്‍ വ്യത്യസ്തപ്പെട്ടിരിക്കും. രോഗവ്യാപനം മുകളില്‍ നിന്ന് താഴേക്ക് എന്ന മാതൃകയിലാണ്. ഇളം ഇലകളില്‍ ചെറിയ ഇരുണ്ട-തവിട്ടു നിറമുള്ള പുള്ളികള്‍ ദൃശ്യമാകുകയും, അവ ക്രമേണ വളര്‍ന്ന് ചിലപ്പോഴൊക്കെ കേന്ദ്രീകൃത വളയങ്ങളാകുകയും ചെയ്യുന്നു. അവ ഒരുമിച്ചു ചേരുന്നതോടെ, ഇല പത്രത്തിലെ വലിയൊരു ഭാഗം ആവരണം ചെയ്ത്, ക്രമേണ കലകൾ നിർജ്ജീവമാകുന്നതിലേക്ക് നയിക്കുന്നു. തണ്ടുകളിലും ഇലഞെട്ടുകളിലും ഇരുണ്ട തവിട്ടു വരകള്‍ ദൃശ്യമായേക്കാം. വളര്‍ന്നു വരുന്ന അഗ്രഭാഗങ്ങളാണ് സാധാരണയായി ആന്തരികമായ കോശനാശത്താൽ ഗുരുതരമായി ബാധിക്കപ്പെടുന്നത്. ചെടികളിൽ വളര്‍ച്ചാ മുരടിപ്പോ അല്ലെങ്കിൽ ഒരു വശത്തേക്ക് മാത്രമുള്ള വളര്‍ച്ചയോ ദൃശ്യമാകുന്നു. ഗുരുതരമായി ബാധിക്കപ്പെട്ട ചെടികളില്‍ പുള്ളിക്കുത്തുകളുള്ള ഇളം പച്ച വളയങ്ങളോട് കൂടിയതും ഉയര്‍ന്ന കേന്ദ്രഭാഗങ്ങളോട് കൂടിയതുമായ പാകമാകാത്ത തക്കാളികള്‍ ഉണ്ടാകുന്നു. പഴുത്ത, ചുവന്ന ഫലങ്ങളിൽ, വിളറിയ കുത്തുകളോടെയുള്ള ശ്രദ്ധേയമായ തവിട്ടു വളയങ്ങളും കുരുക്കളും ഫലങ്ങളെ വിപണനയോഗ്യമല്ലാതാക്കുന്നു.

പ്രേരിപ്പിക്കുക

വെസ്റ്റേന്‍ ഫ്ലവര്‍ ത്രിപ്സ് (ഫ്രാങ്ക്ളിനിയല ഓക്സിഡൻ്റെലിസ്), സവാളയിലെ ഇലപ്പേനുകള്‍ (ത്രിപ്സ് തബക്കി), മുളകിലെ ഇലപ്പേനുകള്‍ (സിർട്ടോത്രിപ്സ് ഡോര്‍സലിസ്) എന്നിവ ഉള്‍പ്പെടെയുള്ള വിവിധയിനം ഇലപ്പേനുകള്‍ വഴിയാണ് തക്കാളിയിലെ സ്പോട്ടഡ് വില്‍ററ് വൈറസ് (TSWV) വ്യാപിക്കുന്നത്. ഈ വൈറസ് രോഗാണു വാഹകരായ ഇലപ്പേനുകളിലും സജീവമായിരിക്കും, മാത്രമല്ല ഇവയ്ക്ക് സ്ഥിരമായി വ്യാപിപ്പിക്കാനും കഴിയും. ബാധിക്കപ്പെട്ട ചെടികളിൽ ആഹരിക്കുന്ന ഇളം കീടങ്ങളിലേക്കും രോഗാണുക്കള്‍ ബാധിക്കുകയും അവയുടെ ശിഷ്ടകാലം മുഴുവന്‍ അത് വ്യാപിപ്പിക്കാനുള്ള കഴിവ് നേടുകയും ചെയ്യുന്നു. എന്നിരുന്നാലും വൈറസ് ബാധിക്കപ്പെട്ട പെൺകീടങ്ങളിൽ നിന്നും മുട്ടകളിലേക്ക് പകരില്ല. തക്കാളി, മുളക്, ഉരുളക്കിഴങ്ങ്, പുകയില, ലെറ്റ്യൂസ്, മറ്റു നിരവധി ചെടികള്‍ എന്നിങ്ങനെ ഈ വൈറസിന് ആതിഥ്യമേകുന്ന ചെടികള്‍ നിരവധിയാണ്.

ജൈവ നിയന്ത്രണം

വാണിജ്യപരമായി ലഭ്യമായ ചില പരാദ ചാഴികൾ ഇലപ്പേനുകളുടെ ലാര്‍വയേയും പ്യൂപ്പയെയും ഭക്ഷിക്കുന്നു. പൂക്കൾ ഒഴിവാക്കി ഇലകളെ മാത്രം ലക്ഷ്യമിടുന്ന ഇനങ്ങള്‍ക്ക് വേപ്പെണ്ണ അല്ലെങ്കില്‍ സ്പിനോസഡ് പരീക്ഷിക്കാം, പ്രത്യേകിച്ചും ഇലകളുടെ അടിഭാഗത്ത്‌. സ്പിനോസഡ് പ്രയോഗം വളരെ ഫലപ്രദമാണ് പക്ഷേ ചില സ്വാഭാവിക ശത്രുക്കളില്‍ വിഷകരമായേക്കാം (ഉദാ: ഇരപിടിയന്‍ ചാഴി, സിര്‍ഫിഡ് ഫ്ലൈ ലാര്‍വ, തേനീച്ചകള്‍), എന്നാല്‍ പൂവിടല്‍ സമയത്ത് ഒഴിവാക്കണം. ചില ഇരപിടിയന്‍ ചാഴികള്‍ അല്ലെങ്കില്‍ പച്ച റേന്തച്ചിറകന്‍ ലാര്‍വ എന്നിവയും പൂക്കളിലെ ഇലപ്പേൻ ബാധിപ്പുകളിൽ ഉപയോഗിക്കാം. വെളുത്തുള്ളി സത്തിനൊപ്പം ചില കീടനാശിനികള്‍ ഉപയോഗിക്കുന്നതും ഫലം ചെയ്യുന്നതായി കാണുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഉയര്‍ന്ന തോതിലുള്ള പ്രത്യുല്പാദന നിരക്കും ജീവിതചക്രവും മൂലം ഇലപ്പേനുകള്‍ക്ക് വിവിധയിനം കീടനാശിനികളോട് പ്രതിരോധമുണ്ട്. ഫലപ്രദമായ സ്പർശക കീടനാശിനികളില്‍ അസാഡിറാക്ടിൻ അല്ലെങ്കില്‍ പൈറത്രോയിഡ്സ് എന്നിവ ഉള്‍പ്പെടുന്നു, കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ചില ഉത്പന്നങ്ങളില്‍ ഇവ പൈപ്പറോനില്‍ ബട്ടോക്സൈഡിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

പ്രതിരോധ നടപടികൾ

 • ഇലപ്പേനുകളേയും TSWV- നെയും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന നഴ്സറികളില്‍ നിന്നുള്ള നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
 • വൈറസ് രോഗബാധയുണ്ടായ ചെടികൾക്ക് സമീപമോ അല്ലെങ്കിൽ ഇതര ആതിഥേയ വിളകൾക്ക് സമീപമോ നടുന്നത് ഒഴിവാക്കുക.
 • ഇലപ്പേനുകളുടെ സാന്നിധ്യത്തിനായി നടീൽ വസ്തുക്കൾ പരിശോധിക്കുക.
 • പ്രതിരോധ ശക്തിയുള്ള തക്കാളി ഇനങ്ങള്‍ നടുക, എന്തെന്നാൽ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് അവയില്‍ ഇലപ്പേനുകള്‍ക്കെതിരായി കീടനാശിനി പ്രയോഗിക്കേണ്ട ആവശ്യം വരില്ല.
 • ഒരു വലിയ പ്രദേശത്തുനിന്നും കൂട്ടമായി പിടികൂടുന്നതിന് പശ കെണികള്‍ ഉപയോഗിക്കുക.
 • കൃഷിയിടത്തിലും ചുറ്റുമുള്ള കളകള്‍ നിയന്ത്രിക്കുക.
 • ബാധിക്കപ്പെട്ട ചെടികളും ചെടിയുടെ അവശിഷ്ടങ്ങളും നീക്കം ചെയ്‌ത്‌ നശിപ്പിക്കുക.
 • ചെടികള്‍ക്ക് നന്നായി ജലസേചനം നല്‍കുക, നൈട്രജന്‍ വളം അമിതമായി പ്രയോഗിക്കരുത്.
 • ഗ്രീന്‍ഹൗസുകളിലെ ചെടികൾക്കിടയിൽ നീരാവി ഉപയോഗിച്ച് അണുവിമുക്തമാക്കാം.
 • ഇലപ്പേനുകളെ തുരത്താന്‍ ഉയര്‍ന്ന തോതില്‍ പ്രതിഫലിപ്പിക്കുന്ന അൾട്രാ വയലറ്റ് പുത (മെറ്റലൈസ്ഡ് മള്‍ച്ച്) ഉപയോഗിക്കുക.