തക്കാളിയിലെ ബാക്ടീരിയ മൂലമുള്ള പുള്ളികള്‍

  • ലക്ഷണങ്ങൾ

  • പ്രേരിപ്പിക്കുക

  • ജൈവ നിയന്ത്രണം

  • രാസ നിയന്ത്രണം

  • പ്രതിരോധ നടപടികൾ

തക്കാളിയിലെ ബാക്ടീരിയ മൂലമുള്ള പുള്ളികള്‍

Xanthomonas spp.

ബാക്ടീരിയ


ചുരുക്കത്തിൽ

  • ചെറിയ, മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള ക്ഷതങ്ങൾ ഇളം ഇലകളിൽ കാണപ്പെടുന്നു.
  • ഇലകൾ വൈരൂപ്യമുള്ളതും വളഞ്ഞുതിരിഞ്ഞതും ആയിരിക്കും.
  • മഞ്ഞ നിറത്തിലുള്ള വലയത്തോടുകൂടിയ ഇരുണ്ട, വെള്ളത്തിൽ കുതിർന്ന ക്ഷതങ്ങൾ മുതിർന്ന ഇലകളിലും ഫലങ്ങളിലും കാണപ്പെടുന്നു.

ആതിഥേയർ:

തക്കാളി

ലക്ഷണങ്ങൾ

ഈ ബാക്റ്റീരിയകൾ തക്കാളിച്ചെടിയുടെ ഇലകളും, തണ്ടുകളും, ഫലങ്ങളും ആക്രമിക്കും. സാധാരണയായി വികൃതമായും ചുരുണ്ടും കാണപ്പെടുന്ന ഇളം ഇലകളില്‍ കാണപ്പെടുന്ന ചെറിയ, മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള ക്ഷതങ്ങളാണ് ആദ്യലക്ഷണങ്ങൾ. മുതിർന്ന ഇലകളിൽ ക്ഷതങ്ങൾ സിരകളാൽ പരിമിതപ്പെടുന്നു, ക്രമേണ ഈ ക്ഷതങ്ങൾ ഒരു കോണിന്‍റെ ആകൃതിയിൽ രൂപം കൊള്ളുന്നു. ഇവ ആദ്യം ഇരുണ്ട-പച്ച നിറത്തില്‍ വഴുവഴുപ്പോടെ കാണപ്പെടുകയും, പലപ്പോഴും ഒരു മഞ്ഞ വലയത്താൽ ചുറ്റപ്പെടുകയും ചെയ്യുന്നു. അവ സാധാരണമായി ഇലകളുടെ അഗ്രഭാഗത്തോ അരികുകളിലോ വളരെ കൂടുതലായിരിക്കും. സാഹചര്യങ്ങൾ ഒത്തുവന്നാൽ, അവ 0.25 മുതൽ 0.5 സെന്റിമീറ്റർ വരെ വീതിയിൽ ദ്രുതഗതിയില്‍ വളർന്ന് തവിട്ട് മുതൽ തവിട്ടു കലര്‍ന്ന ചുവപ്പ് വരെ നിറങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. ഈ പുള്ളികളുടെ മധ്യഭാഗം ഉണങ്ങി അടര്‍ന്നുപോയി, വെടിയുണ്ടയേറ്റത് പോലെ കാണപ്പെടും. ഫലങ്ങളിലെ അടയാളങ്ങൾ (0.5 സെന്റിമീറ്റർ വരെ) വിളറിയ പച്ച നിറത്തിൽ തുടങ്ങി, മഞ്ഞ നിറത്തിലുള്ള വലയത്തോടുകൂടി വെള്ളത്തിൽ കുതിർന്ന ഭാഗങ്ങൾ രൂപപ്പെടും, ക്രമേണ അവ ദൃഢമായി പിന്നീട് തവിട്ട് നിറത്തിൽ ഒരു ശല്ക്കം പോലെ ആയി മാറുന്നു.

പ്രേരിപ്പിക്കുക

ബാക്ടീരിയ മൂലമുള്ള പുള്ളി ഉണ്ടാകുന്നത് സാന്തോമൊണാസ് ജനുസിലെ വിവിധ ഇനം രോഗാണുക്കള്‍ മൂലമാണ്. ഇത് ലോകമെമ്പാടും സംഭവിക്കുന്നതും, ഊഷ്മളവും ആർദ്രവുമായ പരിസ്ഥിതിയിൽ വളരുന്ന തക്കാളിച്ചെടിയിലെ ഏറ്റവും വിനാശകരമായ രോഗങ്ങളിൽ ഒന്നുമാണ്. ഈ രോഗാണുക്കൾക്ക് വിത്തിനുള്ളിലും, വിത്തിനുപുറമെയും, ചെടികളുടെ അവശിഷ്ടങ്ങളിലും, പ്രത്യേക കളകളിലും അതിജീവിക്കാന്‍ കഴിയും. ഇവയ്ക്ക് മണ്ണിൽ പരിമിതമായ കുറച്ച് ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ മാത്രമേ അതിജീവിക്കാന്‍ കഴിയൂ. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അവ മഴയിലൂടെയോ, ചെടികൾക്ക് മുകളിലൂടെയുള്ള ജനസേചനം മൂലമോ ആരോഗ്യമുള്ള ചെടികളിലേക്ക് വ്യാപിക്കുന്നു. ഇത് ഇലകളിലെ സൂക്ഷ്മ സുഷിരങ്ങളിലൂടെയോ മുറിവുകളിലൂടെയോ ചെടികളുടെ കോശങ്ങളിലേക്ക് പ്രവേശിക്കുന്നു. അനുകൂലമായ താപനില 25 മുതൽ 30°C വരെയാണ്. ഒരിക്കൽ ചെടിയിൽ രോഗം ബാധിച്ചാൽ പിന്നീട് രോഗം നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ് മാത്രമല്ല അത് മൊത്തം വിളവ് നഷ്ടത്തിന് കാരണമാകും.

ജൈവ നിയന്ത്രണം

ബാക്ടീരിയ മൂലമുള്ള പുള്ളികള്‍ പരിചരിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതും ചിലവേറിയതുമായിരിക്കും. കാർഷിക സീസണിൻ്റെ തുടക്കത്തിൽ തന്നെ രോഗബാധ ഉണ്ടായാൽ മുഴുവൻ വിളയും നശിപ്പിക്കുന്ന നടപടി പരിഗണിക്കുക. കോപ്പര്‍ അടങ്ങിയ ബാക്ടീരിയനാശിനികള്‍ ഫലങ്ങൾക്കും ഇലകൾക്കും ഒരു പ്രത്യേക സംരക്ഷണം നൽകുന്നു. ഈ ബാക്ടീരിയയെ നിയതമായി നശിപ്പിക്കുന്ന ബാക്ടീരിയല്‍ വൈറസുകള്‍ (ബാക്ടീരിയോഫെജസ്) ലഭ്യമാണ്. വിത്തുകള്‍ ഒരു മിനിറ്റ് നേരം 1.3 % സോഡിയം ഹൈപ്പോക്ലോറൈറ്റിലോ 25 മിനിറ്റ് ചൂട് വെള്ളത്തിലോ (50°C) മുക്കിവെക്കുന്നത് രോഗ ബാധ കുറയ്ക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കോപ്പര്‍ അടങ്ങിയ ബാക്ടീരിയനാശിനികളെ സംരക്ഷണത്തിനും, ഭാഗിക രോഗനിയന്ത്രണത്തിനും ഉപയോഗിക്കാന്‍ കഴിയും. ആദ്യം രോഗലക്ഷണങ്ങൾ ദൃശ്യമാകുമ്പോൾ തന്നെ പ്രയോഗിക്കുകയും പിന്നീട് ഊഷ്മളവും ആര്‍ദ്രവുമായ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ, 10 മുതല്‍ 14 വരെ ദിവസങ്ങളുടെ ഇടവേളകളില്‍ പ്രയോഗിക്കുക. രോഗാണുക്കൾ കോപ്പറിനെതിരെ തുടർച്ചയായി പ്രതിരോധം വികസിപ്പിക്കും എന്നതിനാൽ കോപ്പര്‍ അടിസ്ഥാന ബാക്ടീരിയനാശിനിയ്ക്കൊപ്പം മാന്‍കൊസേബ് ചേര്‍ന്ന മിശ്രിതവും ശുപാര്‍ശ ചെയ്യുന്നു.

പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള രോഗ-വിമുക്തമായ വിത്തുകൾ നടുക.
  • പ്രാദേശികമായി ലഭ്യമാണെങ്കിൽ, പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • കൃഷിയിടം പതിവായി നിരീക്ഷിക്കുക, പ്രത്യേകിച്ചും മേഘാവൃതമായ കാലാവസ്ഥകളിൽ.
  • ഇലപ്പുള്ളികളോട് കൂടിയ ചെടി ഭാഗങ്ങളോ തൈച്ചെടികളോ നീക്കംചെയ്ത് കത്തിക്കുക.
  • കൃഷിയിടത്തിലും പരിസരത്തുമുള്ള കളകൾ നീക്കം ചെയ്യണം.
  • മണ്ണില്‍ നിന്നും ചെടികളിലേക്ക് അണുബാധയുണ്ടാകുന്നത് തടയാൻ പുതയിടുക.
  • ആയുധങ്ങളും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുക.
  • ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനവും, ഇലകള്‍ നനഞ്ഞിരിക്കുമ്പോള്‍ കൃഷിപ്പണികളും ഒഴിവാക്കുക.
  • വിളവെടുപ്പിന് ശേഷം ചെടി അവശിഷ്ടങ്ങൾ ആഴത്തിൽ ഉഴുതുമറിക്കുക.
  • മറ്റൊരുവിധത്തിൽ, ചെടി അവശിഷ്ടങ്ങൾ നീക്കം ചെയ്‌ത്‌ മണ്ണ് കുറച്ച് ആഴ്ചകളോ അല്ലെങ്കിൽ മാസങ്ങളോ തരിശായിടുക (സൂര്യതാപീകരണം).
  • രോഗബാധ സംശയിക്കാത്ത വിളകൾ ഉപയോഗിച്ച് 2-3 വർഷങ്ങളിൽ വിളപരിക്രമം ആസൂത്രണം ചെയ്യുക.