തക്കാളിയിലെ ബാക്ടീരിയല്‍ വടുക്കള്‍

  • ലക്ഷണങ്ങൾ

  • പ്രേരിപ്പിക്കുക

  • ജൈവ നിയന്ത്രണം

  • രാസ നിയന്ത്രണം

  • പ്രതിരോധ നടപടികൾ

തക്കാളിയിലെ ബാക്ടീരിയല്‍ വടുക്കള്‍

Pseudomonas syringae pv. tomato

ബാക്ടീരിയ


ചുരുക്കത്തിൽ

  • ഇലകള്‍, തണ്ട്, പൂക്കളുടെ ഞെടുപ്പുകള്‍ എന്നിവയില്‍ ഇരുണ്ട തവിട്ടു നിറം മുതല്‍ കറുപ്പ് വരെയുള്ള പുള്ളികള്‍.
  • ഇലകളില്‍ പുള്ളികള്‍ വ്യാപിച്ച് ക്രമരഹിതമായ തടിപ്പുകള്‍ രൂപപ്പെടുന്നു.
  • ഫലങ്ങളില്‍ ചെറിയ, ആഴമില്ലാത്ത, ഉയര്‍ന്ന കറുത്ത വടുക്കള്‍.

ആതിഥേയർ:

തക്കാളി

ലക്ഷണങ്ങൾ

വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഈ ബാക്ടീരിയ ചെടിയെ ആക്രമിച്ചേക്കാം. ഇലകളിലും കായകളിലുമാണ് ലക്ഷണങ്ങള്‍ പ്രധാനമായും ദൃശ്യമാകുന്നത്, കുറുകിയ മഞ്ഞ വലയത്തോടു കൂടിയ ചെറിയ ഉരുണ്ട കറുത്ത പുള്ളികളാണ് ഇവയുടെ സവിശേഷത. പുള്ളികള്‍ സാധാരണ ചിതറിയവയും ചെറുതുമായിരിക്കും, പക്ഷേ ഗുരുതരമായ സംഭവങ്ങളില്‍ അവ ഒന്നിച്ചു ചേരുകയോ അതിയായി വ്യാപിക്കുകയോ ചെയ്ത് വലുതും ക്രമരഹിതവുമായ കളങ്കമാകും. കൂടാതെ ഇവ ഇലയുടെ അഗ്രഭാഗത്തേക്ക് ഒന്നായി നീങ്ങാനും അഗ്രഭാഗം ചുരുളാനും ആരംഭിക്കും. കായകളില്‍ സൂക്ഷ്മമായ, അല്‍പ്പം ഉയര്‍ന്ന കറുത്ത പുള്ളികള്‍ വളരുന്നു പക്ഷേ തൊലിപ്പുറമേയുള്ള കോശങ്ങളെ മാത്രം ബാധിക്കും. ചെറിയ കായകളെ ബാധിക്കുമ്പോള്‍ ഈ പുള്ളികള്‍ കുഴിഞ്ഞേക്കാം. ഗുരുതരമായ സംഭവങ്ങളില്‍ രോഗം ബാധിച്ച ചെടികള്‍ മുരടിക്കുകയും ഫലങ്ങള്‍ പാകമാകാന്‍ വൈകുകയും ചെയ്യും.

പ്രേരിപ്പിക്കുക

മണ്ണിലും രോഗം ബാധിച്ച ചെടികളുടെ അവശിഷ്ടങ്ങളിലും വിത്തുകളിലും അതിജീവിക്കുന്ന സ്യൂഡോമോനാസ് സൈറിങ്ങെ പി വി. റ്റൊമാറ്റോ എന്നറിയപ്പെടുന്ന ബാക്ടീരിയ ആണ് ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. വളര്‍ന്നു വരുന്ന ചെടിയില്‍ ബാകടീരിയകള്‍ വളരുകയും കൂട്ടമാകുകയും ചെയ്യുന്നതിനാല്‍ നടീലിനു ഉപയോഗിക്കുന്ന രോഗം ബാധിച്ച വിത്തുകളാണ് സംക്രമണത്തിന്റെ ആദ്യ സ്രോതസ്. ഇത് തക്കാളിച്ചെടികളുടെ ഇലകളെയും ഫലങ്ങളെയും ബാധിക്കും. മഴത്തുള്ളികളിലൂടെയും തണുത്തതും നനഞ്ഞതുമായ പരിതസ്ഥിതികളിലൂടെയും ഒരു ചെടിയില്‍ നിന്നും മറ്റൊരു ചെടിയിലേക്ക് പകരുന്ന, ഇലകളിലും ഫലങ്ങളിലും വളരുന്ന ബാക്ടീരിയകളാണ് രണ്ടാം സ്രോതസ്. രോഗത്തിന്റെ ഗുരുതരമായ പൊട്ടിപ്പുറപ്പെടല്‍ താരതമ്യേന കുറവാണ്, കൂടാതെ ഇലകളിലെ ഉയര്‍ന്ന രീതിയിലുള്ള നനവ്‌ , തണുത്ത താപനില, രോഗബാധാ സാധ്യതയുള്ള ചെടികളില്‍ പകരുന്നതിന് ബാക്ടീരിയയെ അനുവദിക്കുന്ന കൃഷി രീതികള്‍ എന്നിവയും ഇവയ്ക്കു അനുകൂലമാണ്. ആതിഥ്യമേകുന്ന വിവിധയിനം ചെടികള്‍ക്കിടയില്‍ പകര്‍ത്തുന്നതില്‍ തെറ്റായ കൃഷി രീതികളും കാരണമാകാറുണ്ട്.

ജൈവ നിയന്ത്രണം

20 % ബ്ലീച് ലായനിയില്‍ 30 മിനിറ്റ് ആഴ്ത്തി വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വിത്ത് ചികിത്സകള്‍ ബാക്ടീരിയയെ കുറയ്ക്കും. ഇത് മുളപൊട്ടല്‍ നിരക്കിനെ ബാധിക്കുമെന്നതിനാല്‍ വിത്തുകള്‍ 52 °C വെള്ളത്തില്‍ 20 മിനിറ്റ് പരിചരിക്കുകയും ചെയ്യണം. നിലവിലുള്ള മറ്റൊരു പരിചരണം വിളവെടുക്കുമ്പോള്‍ വിത്തുകള്‍ തക്കാളിക്കുഴമ്പില്‍ ഒരാഴ്ച പുളിപ്പിക്കാന്‍ അനുവദിക്കുന്നത് രോഗാണുവിനെ നശിപ്പിക്കും.

രാസ നിയന്ത്രണം

എപ്പോഴും ലഭ്യമായ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. കോപ്പര്‍ അടങ്ങിയ ബാക്ടീരിയനാശിനികള്‍ പ്രതിരോധത്തിനോ നിരോധനത്തിനോ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനു ശേഷം ഭാഗികമായ രോഗ നിയന്ത്രണത്തിനായോ നേരിട്ട് പ്രയോഗിക്കാം. മഴയും ഈര്‍പ്പവുമുള്ള കാലാവസ്ഥ അതിജീവിക്കുന്നതിന് ഓരോ രണ്ടാഴ്ചയും ചികിത്സ ആവര്‍ത്തിക്കുക. കോപ്പറിനോടുള്ള പ്രതിരോധവളര്‍ച്ച പതിവായാല്‍, മന്‍കൊസേബും ബാക്ടീരിയ നാശിനിയും ചേര്‍ന്ന സംയുക്തം പ്രയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.

പ്രതിരോധ നടപടികൾ

  • അംഗീകൃതമായ, ആരോഗ്യമുള്ള വിത്തുകള്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടീലിനു തിരഞ്ഞെടുക്കുക.
  • ഉത്പാദന സ്ഥലത്ത് നിന്നും അകലം പാലിച്ചു നഴ്സറികല്‍ സ്ഥാപിക്കുക.
  • വിളവെടുപ്പിനു ശേഷം കൃഷിയിടം കളകളില്‍ നിന്നും സ്വമേധയ മുളച്ചു പൊന്തിയ തക്കാളിച്ചെടികളില്‍ നിന്നും വിമുക്തമായിരിക്കണം.
  • ചെടികളില്‍ നനവുള്ളപ്പോള്‍ കൃഷിയിടത്തില്‍ പണിയെടുക്കുന്നത് ഒഴിവാക്കുക.
  • ചെടി നടുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും തൈകള്‍ക്ക് പരിക്കേല്‍ക്കാതെ സൂക്ഷിക്കുക.
  • മതിയായ ഇടയകലം പാലിക്കുകയും ചെടികള്‍ ഉയര്‍ന്നു നില്‍ക്കാന്‍ താങ്ങ് നല്‍കുകയും ചെയ്യുക.
  • തളി നന ഒഴിവാക്കി ചെടികളുടെ ചുവട്ടില്‍ നനയ്ക്കുക.
  • ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും മാറ്റകൃഷി നടത്തുക.