കാപ്സിക്കവും മുളകും

വെള്ളീച്ചകൾ

Aleyrodidae

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ മഞ്ഞ പുള്ളിക്കുത്തുകൾ.
  • കറുത്ത ആകാരങ്ങളുടെ വളർച്ച.
  • ചുരുളൽ അല്ലെങ്കിൽ കപ്പ് പോലെയുള്ള രൂപമാറ്റത്തോടുകൂടിയ ഇലകളുടെ രൂപവൈകൃതം.
  • വളർച്ച മുരടിപ്പ്.
  • വെളുത്തതോ മഞ്ഞകലർന്ന നിറമോ ഉള്ള ചെറിയ കീടങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

43 വിളകൾ
വാഴ
ബീൻ
പാവയ്ക്ക
കാബേജ്
കൂടുതൽ

കാപ്സിക്കവും മുളകും

ലക്ഷണങ്ങൾ

തുറസ്സായ കൃഷിയിടങ്ങളിലും ഗ്രീന്‍ഹൗസുകളിലും വളരുന്ന വിവിധ വിളകളിൽ വെള്ളീച്ചകൾ സാധാരണമാണ്. മുതിർന്നവയും ഇളം കീടങ്ങളും ചെടികളുടെ സത്ത് ഊറ്റിക്കുടിച്ച് ഇലകളിലും തണ്ടുകളിലും ഫലങ്ങളിലും മധുരസ്രവങ്ങൾ സ്രവിക്കുന്നു. ബാധിക്കപ്പെട്ട കോശങ്ങളില്‍ വിളറിയ പുള്ളിക്കുത്തുകളും കരിമ്പൂപ്പും രൂപപ്പെടുന്നു. ഗുരുതരമായ സാഹചര്യങ്ങളിൽ, ഈ പുള്ളിക്കുത്തുകൾ ഒന്നിച്ചു ചേരുകയും ക്രമേണ സിരകളുടെ ചുറ്റുമുള്ള ഭാഗങ്ങൾ ഒഴികെ ഇലകൾ മഞ്ഞനിറമായി മാറുകയും ചെയ്യുന്നു. ഇലകൾ പിന്നീട് വികൃതമായി ചുരുളുകയോ ഒരു കപ്പിന്റെ ആകൃതിയിലാകുകയോ ചെയ്യുന്നു. ചില വെള്ളീച്ചകൾ തക്കാളിയിലെ മഞ്ഞ ഇല ചുരുളൽ വൈറസ് അല്ലെങ്കിൽ മരച്ചീനിയിലെ തവിട്ടു സ്ട്രീക് വൈറസ് എന്നിങ്ങനെയുള്ള വൈറസുകളെ പരത്തുന്നു.

Recommendations

ജൈവ നിയന്ത്രണം

വെള്ളീച്ചകളുടെ ഇനവും, ബാധിക്കപ്പെട്ട വിളയും അനുസരിച്ച് ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഷുഗർ-ആപ്പിൾ എണ്ണ (അനോണ സ്‌ക്വാമോസ), പൈറത്രിനുകൾ, കീടനാശിനി സോപ്പുകൾ, വേപ്പിൻ കുരു സത്ത് (NSKE 5%), വേപ്പെണ്ണ (ഒരു ലിറ്റർ വെള്ളത്തിൽ 5 മി.ലി.) എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രകൃതിദത്ത കീടനാശിനികൾ ശുപാർശ ചെയ്യുന്നു. ബ്യൂവേറിയ ബസ്സിയാന, ഇസാരിയ ഫ്യൂമോസോറോസി, വെർട്ടിസിലിയം ലേകാനി, പേസിലോമൈസീസ് ഫ്യൂമോസോറോസിയസ് എന്നിവ രോഗകാരികളായ കുമിളുകളിൽ ഉൾപ്പെടുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. വെള്ളീച്ചകൾ വളരെപ്പെട്ടെന്ന് എല്ലാ കീടനാശിനികൾക്കെതിരെയും പ്രതിരോധം വികസിപ്പിക്കുന്നു, അതിനാൽ വിവിധ ഉൽപ്പന്നങ്ങളുടെ മാറി മാറിയുള്ള പ്രയോഗം ശുപാർശ ചെയ്യുന്നു. കീടങ്ങളെ നിയന്ത്രിക്കുവാൻ ബൈഫെൻത്രിൻ, ബുപ്രോഫെസിൻ, ഫെനോക്‌സികാർബ്‌, ഡെൽറ്റമെത്രിൻ, അസാഡിറാക്റ്റിൻ, ലംബ്ഡ- സൈഹാലോത്രിൻ, സൈപെർമെത്രിൻ, പൈറെത്രോയ്ഡ്‌സ് പൈമെട്രോസിൻ അല്ലെങ്കിൽ സ്പൈറോമെസിഫെൻ എന്നിവ അടിസ്ഥാനമാക്കിയതോ സംയുക്തങ്ങളോ ആയ കീടനാശിനികൾ പ്രയോഗിക്കുക. നിരുപദ്രവകരമായ നിരക്കിലേക്ക് കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ പലപ്പോഴുംപ്രതിരോധ നടപടികള്‍ പര്യാപ്തമായിരിക്കും എന്ന് അറിയുക.

അതിന് എന്താണ് കാരണം

വെള്ളീച്ചകൾക്ക് ഏകദേശം 0.8 -1 മില്ലീമീറ്റർ വലിപ്പമുള്ള ശരീരവും, വെള്ളനിറം മുതൽ മഞ്ഞനിറം വരെയുള്ള പൊടിപോലെയുള്ള മെഴുക് സ്രവങ്ങളാൽ ആവരണം ചെയ്യപ്പെട്ട രണ്ട് ജോഡി ചിറകുകളും ഉണ്ട്. ഇവ പലപ്പോഴും ഇലയുടെ അടിഭാഗങ്ങളിലാണ് കാണപ്പെടുന്നത്, ശല്യപ്പെടുത്തിയാൽ അവ കൂട്ടത്തോടെ പറന്നുയരുന്നു. ഊഷ്മളമായ, വരണ്ട സാഹചര്യങ്ങളിലാണ് അവ ജീവിക്കുന്നത്. ഇലകളുടെ അടിവശത്താണ് മുട്ടകൾ നിക്ഷേപിക്കുന്നത്. ഇളം കീടങ്ങൾ മഞ്ഞ മുതൽ വെള്ള നിറത്തോടെയോ, പരന്ന്, ദീർഘ വൃത്താകൃതിയില്‍, വിളറിയ പച്ച നിറത്തിലോ കാണപ്പെടും. മുതിർന്ന വെള്ളീച്ചകൾക്ക് ആതിഥേയ സസ്യങ്ങളിൽ ആഹരിക്കാതെ ഏതാനും ആഴ്ച്ചയിലധികം ജീവിക്കാൻ കഴിയില്ല. ഇതിനാലാണ് ഇവയുടെ പെരുപ്പം കുറയ്ക്കാൻ കളനിവാരണം ഒരു പ്രധാന നിയന്ത്രണ മാർഗ്ഗമായി പരിഗണിക്കുന്നത്.


പ്രതിരോധ നടപടികൾ

  • വെള്ളീച്ചകളെ പിന്തിരിപ്പിക്കുന്നതോ ആകർഷിക്കുന്നതോ ആയ ചെടികൾ ഇടവിളയായി ഉപയോഗിക്കുക (നസ്‌ടൂർഷ്യം, സീനിയകള്‍, ഹമ്മിങ് ബേർഡ് ബുഷ്, പൈനാപ്പിൾ സേജ്, ബീ ബാം).
  • ചോളം, അരിച്ചോളം, ബജ്‌റ മുതലായ പൊക്കത്തിൽ വളരുന്ന വിളകൾ ഇടതൂർന്ന വരികളിൽ അതിരുവിളയായി നടുക.
  • താങ്കളുടെ അയൽക്കാരുമായി കൂടിയാലോചിച്ച് യഥാസമയം വിതയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തുക, കൂടുതൽ നേരത്തെയോ വൈകിയോ വിതയ്ക്കരുത്.
  • നടീൽ സമയത്ത് നിബിഡമായ ഇടയകലം ഉപയോഗിക്കുക.
  • പുതിയ തൈച്ചെടികളിലോ പറിച്ചുനട്ടവയിലോ വെള്ളീച്ചകളുടെ ലക്ഷണങ്ങൾ നിരീക്ഷിക്കുക.
  • മഞ്ഞ പശക്കെണികൾ (20/ഏക്കർ) ഉപയോഗിച്ച് താങ്കളുടെ കൃഷിയിടം നിരീക്ഷിക്കുക.
  • സന്തുലിതമായ വളപ്രയോഗം ഉറപ്പുവരുത്തുക.
  • മിത്രകീടങ്ങളെയും ബാധിക്കും എന്നതിനാൽ വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികൾ ഉപയോഗിക്കരുത്.
  • മുട്ടകളോ ലാർവകളോ അടങ്ങിയിട്ടുള്ള ഇലകൾ നീക്കം ചെയ്യുക.
  • കൃഷിയിടത്തിലും ചുറ്റുമുള്ള കളകളും ആതിഥ്യമേകുന്ന ഇതര വിളകളും നിയന്ത്രിക്കുക.
  • വിളവെടുപ്പിനുശേഷം കൃഷിയിടങ്ങളിലും ഗ്രീന്‍ഹൗസുകളിലുമുള്ള വിള അവശിഷ്ടങ്ങൾ നീക്കം ചെയ്യുക.
  • ഊഷ്മളമായ താപനിലകളിൽ ഭൂമി കുറച്ചു കാലം തരിശിടുക.
  • UV -രശ്മികൾ ആഗീരണം ചെയ്യുന്ന ഗ്രീന്‍ഹൗസ് പ്ലാസ്റ്റിക് ഫിലിമുകൾ ഉപയോഗിച്ച് കീടബാധ കുറയ്ക്കാം.
  • ബാധിക്കപ്പെടാൻ സാധ്യതയില്ലാത്ത വിളകൾ ഉപയോഗിച്ച് ഇടവിള കൃഷി നടപ്പിലാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക